രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

37 പോയിന്റ് നഷ്ടപ്പെടുത്തി നിഫ്റ്റി, സെന്‍സെക്‌സ് 60000 ത്തിന് താഴെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ച വരിച്ചു. സെന്‍സെക്‌സ് 147.47 പോയിന്റ് അഥവാ 0.25 ശതമാനം നഷ്ടത്തില്‍ 59958.03 ലെവലിലും നിഫ്റ്റി 0.21 ശതമാനം അഥവാ 37.50 പോയിന്റ് നഷ്ടത്തില്‍ 17,858.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1590 ഓഹരികളാണ് മുന്നേറിയത്.

1813 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 152 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഡിവിസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസ്്ട്രീസ്, ബിപിസിഎല്‍,ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് താഴ്ച വരിച്ചവ. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, അള്‍ട്രാടെക് സിമന്റ്, ലാര്‍സണ്‍ ആന്റ് ടൂബ്രോ, എച്ച്‌സിഎല്‍,ഡോ.റെഡ്ഡീസ് ലാബ്‌സ് നേട്ടത്തിലായി.

മേഖലകളില്‍ ഓയില്‍ ആന്റ് ഗ്യാസ് 1 ശതമാനവും ബാങ്ക് സൂചിക അരശതമാനം പോയിന്റും നഷ്ടപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, ഐടി എന്നിവ അരശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഏഷ്യന്‍ സൂചികകള്‍ പൊതുവേ തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോങ്കോങ് ഹാങ്‌സെങ് ഒഴിച്ചുള്ളവയെല്ലാം മാറ്റമില്ലാതെ തുടരുകയായിരുന്നു.അതേസമയം യൂറോപ്യന്‍ സൂചികകള്‍ രാവിലത്തെ സെഷനില്‍ നേട്ടമുണ്ടാക്കി.

പണപ്പെരുപ്പ ഡാറ്റ പുറത്തുവരാനിരിക്കുന്നത്‌ ആഭ്യന്തര സൂചികകളെ ദുര്‍ബലമാക്കിയപ്പോള്‍ഫെഡ് റിസര്‍വിന്റെ ഹോവ്ക്കിഷ് സമീപനമാണ് ആഗോള സൂചികകളെ ബാധിച്ചത്.

X
Top