തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ആഴ്ചാവസാനം നേട്ടമുണ്ടാക്കിയ സൂചികകള്‍,തിങ്കളാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 168.21 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 60,092.97 ലെവലിലും നിഫ്റ്റി 61.80 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 17,894.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഗ്യാപ് അപ് ഓപ്പണിംഗിന് ശേഷം നേട്ടം തുടര്‍ന്ന വിപണി, മിഡ്-സെഷനോടെ തകര്‍ച്ചവരിച്ചു. ലോഹം, വാഹനം, ബാങ്ക് മേഖലകളിലെ ലാഭമെടുപ്പാണ് സൂചികകളെ തളര്‍ത്തിയത്. ഐടി, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നീ രംഗങ്ങളില്‍ വാങ്ങല്‍ ദൃശ്യമാണ്.

അദാനി എന്റര്‍പ്രൈസസ്,ആക്‌സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടിസിഎസ് എന്നിവ കനത്ത നഷ്ടം നേരിട്ടപ്പോള്‍ ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്, എച്ച്‌സിഎല്‍,വിപ്രോ,ഹീറോ മോട്ടോകോര്‍പ് ഓഹരികളാണ് നേട്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ആഗോള സാഹചര്യം മോശമായതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് തകര്‍ച്ചയ്ക്ക വഴിവെച്ചതെന്ന്‌, കോടക് സെക്യൂരിറ്റീസ്, ഇക്വിറ്റി ഗവേഷണവിഭാഗം തലവന്‍, ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. സാങ്കേതികമായി, വിപണി 17,850-18050 ത്തില്‍ കണ്‍സോളിഡേഷനിലാണ്. പ്രതിദിന ചാര്‍ട്ടില്‍, 100 ദിന സിംപിള്‍ മൂവിംഗ് ആവറേജിന് സമീപം ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്.

17800 ആയിരിക്കും അടുത്ത സപ്പോര്‍ട്ട്. പിന്നീടുള്ള വില്‍പന സൂചികയെ 17700-17650 ലേയ്ക്ക് കൊണ്ടുപോകുമെന്നും 18,000 ത്തിന് മുകളില്‍ നിഫ്റ്റി 18100-18135 ലക്ഷ്യം വയ്ക്കുമെന്നും ചൗഹാന്‍ നിരീക്ഷിക്കുന്നു.

X
Top