
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. സെന്‍സെക്‌സ് 562.75 പോയിന്റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 60,655.72 ലെവലിലും നിഫ്റ്റി 158.50 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 18053.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1641 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1764 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
133 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എല്‍ആന്റ്ടി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി,എച്ച്‌സിഎല്‍,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് മികച്ച പ്രകടനം നടത്തിയവ. എസ്ബിഐ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബജാജ് ഫിന്‍സര്‍വ്,വിപ്രോ,ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിട്ടവയില്‍ പെടുന്നു.
മേഖലകളില്‍ റിയാലിറ്റി, ഊര്‍ജ്ജം, ഇന്‍ഫ്ര,പവര്‍,കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി എന്നിവ 1 ശതമാനം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് 2 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളില്‍ മാറ്റമില്ല.
ബജറ്റ് പ്രതീക്ഷയിലാണ് ആഭ്യന്തര സൂചികകളെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു. മികച്ച മൂന്നാംപാദഫലങ്ങളും ഐടി,ബാങ്കിംഗ്,ബ്ലൂചിപ്പ് ഓഹരികളുടെ പ്രകടനവും തുണയായി. പോസിറ്റീവ് അടിയൊഴുക്കുകള്‍ കാരണം ട്രെന്‍ഡ് തുടരാനാണ് സാധ്യത.
അതേസമയം മൂന്നാംപാദ ഫലപ്രഖ്യാപനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കയാണ്. ബജറ്റ്, ഫെഡ് നയങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.






