രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 141.87 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 59,463.93 ലെവലിലും നിഫ്റ്റി 45.50 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 17,465.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1483 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1877 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

157 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നവയാണ് കനത്ത നഷ്ടം നേരിട്ടവ. ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം മൂന്നുശതമാനവും വാഹനം 1 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടം നേരിട്ടു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം ആദ്യസെഷനിലെ നേട്ടങ്ങളെ ചോര്‍ത്തി. ക്രൂഡ് ഓയില്‍ വിലകയറ്റവും വിപണിയെ ബാധിച്ചു.

X
Top