രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 78.94 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 57634.84 ലെവലിലും നിഫ്റ്റി 13.40 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 16985.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1377 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2062 എണ്ണമാണ് പിന്‍വലിഞ്ഞത്.

107 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടു. ബിപിസിഎല്‍, നെസ്ലെ, ഏഷ്യന്‍ പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.

മേഖലകളില്‍ ലോഹം 3 ശതമാനം പൊഴിച്ചപ്പോള്‍ ഫാര്‍മ,ഓയില്‍ ആന്റ്ഗ്യാസ്,ഊര്‍ജ്ജം,എഫ്എംസിജി,റിയാലിറ്റി എന്നിവ 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുന്നതിനും സ്‌മോള്‍ക്യാപ് 0.7 ശതമാനം പൊഴിക്കുന്നതിനും വിപണി സാക്ഷിയായി. ക്രെഡിറ്റ് സ്യൂസിയിലെ പ്രക്ഷുബ്ധതയും ഇസിബി നയ പ്രഖ്യാപനവും നിക്ഷേപ ശ്രദ്ധയാകര്‍ഷിക്കുന്നതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ആഗോളവിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ കാരണം അവര്‍ ഡോളര്‍,സ്വര്‍ണം പോലുള്ള സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറുകയാണ്. രൂപയുടെ തകര്‍ച്ചയെ തുടര്‍ന്ന് എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വില്‍പന തുടര്‍ന്നു. എസ് വിബി, ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധികള്‍ക്ക് അയവ് വന്നെങ്കിലും തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

X
Top