പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

നഷ്ടം വരിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: മറ്റ് ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 168 പോയിന്റ് നഷ്ടത്തില്‍ 59,000 ലെവലിലും നിഫ്റ്റി 31 പോയിന്റ് കുറവില്‍ 17,624 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ശ്രീ സിമന്റ്, അള്‍ട്രാടെക് സിമന്റു ഓഹരികള്‍ യഥാക്രമം 8%,4% എന്നിങ്ങനെ നേട്ടത്തിലായി.

അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ എന്നിവയും തിളങ്ങി. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവയോടൊപ്പം വാഹന സൂചിക താഴെയിറങ്ങി. ബാങ്ക് സൂചിക നഷ്ടത്തിലായപ്പോള്‍ മീഡിയ, ഫാര്‍മ, ആരോഗ്യപരിപാലനം എന്നിവ ഉയര്‍ച്ച നേടി.

ഏഷ്യന്‍ സൂചികകള്‍ സമ്മിശ്രപ്രകടനമാണ് കാഴ്ചവച്ചത്. വാള്‍സ്ട്രീറ്റിന്റെ ചുവടുപിടിച്ച് ജപ്പാനീസ് നിക്കൈ 0.71 ശതമാനം തകര്‍ച്ച വരിച്ചപ്പോള്‍ ചൈനീസ് സൂചികകള്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഷാങ്ഗായി കോമ്പസിറ്റ് ഇന്‍ഡക്‌സ് 0.08 ശതമാനം ശക്തിയാര്‍ജ്ജിക്കുന്നതിനും ഹോങ്കോങ് ഹാങ്‌സെങ് 0.8 ശതമാനം നഷ്ടപ്പെടുത്തുന്നതിനും ബുധനാഴ്ച സാക്ഷിയായി.

യൂറോപ്യന്‍ ഓഹരികളും നഷ്ടത്തിലാണുള്ളത്.

X
Top