
മുംബൈ: രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 18.82 പോയിന്റ് അഥവാ 0.03 ശതമാനം മാത്രമം താഴ്ന്ന്് 60672.72 ലെവലിലും നിഫ്റ്റി 17.90 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 17826.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1432 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1939 ഓഹരികളാണ് തിരിച്ചടി നേരിട്ടത്
138 ഓഹരിവിലകളില്‍ മാറ്റമില്ല. ന്‍െടിപിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, റിലയന്‍സ്, പവര്‍ഗ്രിഡ്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ താഴ്ച വരിച്ചു.
മേഖലകളില്‍ പൊതുമേഖല ബാങ്ക്, റിയാലിറ്റി എന്നിവ 1 ശതമാനം ദുര്‍ബലമായപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഹെല്‍ത്ത് കെയര്‍, ഐടി രംഗങ്ങളിലും വില്‍പന ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് വിപണി താഴ്ച വരിച്ചത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പ ആശങ്കകളും യുഎസ് ഫെഡ് റിസര്‍വിന്റെ പണനയത്തിന് മുന്നോടിയായ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിദേശ നിക്ഷേപകര്‍ വീണ്ടും അറ്റ വില്‍പനക്കാരായതും വിനയായി.






