തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നേരിയ താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 9.98 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 60,105.50 ലെവലിലും നിഫ്റ്റി50 18.50 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 17,895.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1830 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1566 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

142 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,സണ്‍ ഫാര്‍മ, ബിപിസിഎല്‍,അള്‍ട്രാടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവനഷ്ടം നേരിട്ടു. ഭാരതി എയര്‍ടെല്‍,സിപ്ല,ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ യാണ് മികച്ച തോതില്‍ നേട്ടമുണ്ടാക്കിയവ.

മേഖലകളില്‍ എഫ്എംസിജി,വാഹനം, ഫാര്‍മ,ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ വില്‍പന സമ്മര്‍ദ്ദത്തിലായപ്പോള്‍ ബാങ്ക്, ലോഹം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഉയര്‍ന്ന ചാഞ്ചാട്ടം നിക്ഷേപകരെ അകറ്റിയെന്ന് കോടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് തലവന്‍, ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു.

നിരക്ക് വര്‍ധനവില്‍ കുറവുണ്ടാകില്ലെന്ന ഫെഡ് റിസര്‍വ് ചെയര്‍ പ്രസ്താവന വിപണികളെ ആശങ്കയിലാഴ്ത്തി. ഇരുവശത്തും ഒരു ബ്രേക്ക്ഔട്ട് പ്രതീക്ഷിച്ചാണ് നിക്ഷേപകരുള്ളത്.

X
Top