തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നേരിയ നഷ്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: വലിയ ഗ്യാപ് ഡൗണ്‍ ഓപണിംഗ് നടത്തിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പിന്നീട് തിരുത്തല്‍ വരുത്തി തിരിച്ചുകയറി. സെന്‍സെക്‌സ് 100.87 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 62080.80 ലെവലിലും നിഫ്റ്റി 31.50 പോയിന്റ് അഥവാ 0.17 ശതമാനം താഴ്ന്ന് 18465.10 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.മൊത്തം 1601 ഓഹരികള്‍ മുന്നേറുമ്പോള്‍ 1374 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

175 ഓഹരി വിലകളില്‍ മാറ്റമില്ല.ലോഹം, ഫാര്‍മ,എനര്‍ജി മേഖലകളില്‍ വില്‍പന ദൃശ്യമാകുമ്പോള്‍ പൊതുമേഖല ബാങ്ക് ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുന്നു.

സ്‌മോള്‍ക്യാപ് 0.24 ശതമാനം നേട്ടത്തിലായിട്ടുണ്ട്. ഡിവിസ് ലാബ്, കോള്‍ ഇന്ത്യ,എച്ച്ഡിഎഫ്‌സിബാങ്ക്,ഡോ.റെഡ്ഡീസ് ലാബ്, നെസ്ല, എച്ച്ഡിഎഫ്‌സി,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹീറോമോട്ടോകോര്‍പ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.ഏഷ്യന്‍ പെയിന്റ്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്,ടൈറ്റന്‍,ആക്‌സിസ് ബാങ്ക്, കോടക് ബാങ്ക്,ഇന്‍ഫോസിസ്,ഐഷര്‍മോട്ടോഴ്‌സ്,ജെഎസ്ഡബ്ല്യുസ്റ്റീല്‍ എന്നിവ നഷ്ടം നേരിടുന്നു.

ആഗോളതലത്തില്‍ ഇക്വിറ്റി വിപണികള്‍ക്ക് ഈ ആഴ്ച നിര്‍ണായകമാണെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. ഫെഡ് റിസര്‍വ്, ഇസിബി,ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ കമന്ററിയ്ക്കായി വിപണികള്‍ ആകാക്ഷാ പൂര്‍വ്വം കാത്തിരിക്കയാണ്. 13 ന് പുറത്തുവരുന്ന യുഎസ് റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കായിരിക്കും കേന്ദ്രബാങ്ക് നടപടിയെ സ്വാധീനിക്കുക.

ആഭ്യന്തര വിപണിയുടെ കാര്യമെടുക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ തുടരുന്ന റാലി ഈ വിഭാഗത്തില്‍ വലിയ തോതിലുള്ള താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു. ആകര്‍ഷകമായ മൂല്യനിര്‍ണ്ണയമായതിനാല്‍ അതിനിയും തുടരുമെന്നാണ് വിജയകുമാര് പ്രതീക്ഷിക്കുന്നത്.

X
Top