രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

തകര്‍ച്ച നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് വിരാമമിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത തകര്‍ച്ച വരിച്ചു. സെന്‍സെക്‌സ് 636.75 പോയിന്റ് അഥവാ 1.04 ശതമാനം താഴ്ന്ന് 60,657.45 ലെവലിലും നിഫ്റ്റി 189.50 പോയിന്റ് അഥവാ 1.04 ശതമാനം താഴ്ന്ന് 18,043 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1154 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2230 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

135 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഹിന്‍ഡാല്‍കോ,കോള്‍ ഇന്ത്യ,ടാറ്റ സ്റ്റീല്‍,ഒഎന്‍ജിസി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ഡിവിസ് ലാബ്‌സ്, മാരുതി സുസുക്കി,എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, അള്‍ട്രാടെക് എന്നിവ നേട്ടമുണ്ടാക്കി.

എല്ലാ മേഖലകളും നഷ്ടത്തിലാകുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനമാണ് താഴ്ന്നത്. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണി കൂപ്പുകുത്തിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ഫെഡ് റിസര്‍വ് മീറ്റിംഗ് മിനുറ്റ്‌സ് പുറത്തുവിടുന്നതിന് മുന്നോടിയായി നിരക്ക് വര്‍ധന ആശങ്കകള്‍ സജീവമായി. കോര്‍പറേറ്റ് ഫലങ്ങളായിരിക്കും വരും ദിവസങ്ങളില്‍ ഗതി നിര്‍ണ്ണയിക്കുകയെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top