ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കനത്ത തകര്‍ച്ച നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 773.69 പോയിന്റ് അഥവാ 1.27 ശതമാനം താഴ്ന്ന് 60205.06 ലെവലിലും നിഫ്റ്റി 226.30 പോയിന്റ് അഥവാ 1.25 ശതമാനം താഴ്ന്ന് 17,892 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1106 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2310 ഓഹരികളാണ് താഴ്ച വരിച്ചത്.

129 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി പോര്‍ട്ട്‌സ്, എസ്ബിഐ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി,സിപ്ല എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. മാരുതി സുസുക്കി,ഹിന്‍ഡാല്‍കോ,ബജാജ് ഓട്ടോ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ സ്റ്റീല്‍ എന്നിവ നേട്ടത്തിലായതില്‍ പെടുന്നു.

മേഖലകളില്‍ ബാങ്ക്, ഊര്‍ജ്ജം പൊതുമേഖല ബാങ്ക്, റിയാലിറ്റി എന്നിവ 2-3 ശതമാനം പൊഴിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.5 ശതമാനം 0.8 ശതമാനം ദുര്‍ബലമായി. ബജറ്റ്,ഫെഡ് മീറ്റിംഗ് എന്നിവയ്ക്കു മുന്നോടിയായി നിക്ഷേപകര്‍ ബുധനാഴ്ച ജാഗ്രത പുലര്‍ത്തി, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ദുര്‍ബലമായ ആഗോള വളര്‍ച്ച സൂചന, മാന്ദ്യഭീതി എന്നിവയാണ് വിപണിയെ തളര്‍ത്തിയ മറ്റ് ഘടകങ്ങള്‍.

X
Top