ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു

മുംബൈ: മൂന്നുദിവസം നീണ്ട തകര്‍ച്ചയ്ക്ക് ശേഷം, ആഴ്ചയുടെ തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 345.29 പോയിന്റ് അഥവാ 0.59 ശതമാനം ഉയരത്തില്‍ 59186.08 ലെവലിലും നിഫ്റ്റി 105.30 പോയിന്റ് അഥവാ 0.60 ശതമാനം നേട്ടത്തില്‍ 17636.10 ത്തിലുമാണ് വ്യാപാത്തിലുള്ളത്.

മൊത്തം 1854 ഓഹരികള്‍ മുന്നേറുമ്പോള്‍ 1203 ഓഹരികള്‍ തകര്‍ച്ച വരിച്ചു. 128 ഓഹരി വിലകളില്‍ മാറ്റമില്ല.വാഹനം, ബാങ്ക്, മൂലധന ചരക്കുകള്‍,ഐടി, എണ്ണയും വാതകവും, ഊര്‍ജ്ജം, പൊതുമേഖല ബാങ്കുകള്‍ എന്നീ രംഗങ്ങളില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ലോഹം, ഫാര്‍മ എന്നിവ വില്‍പന സമ്മര്‍ദ്ദം നേരിടുന്നു.

നിഫ്റ്റി മിഡ്ക്യാപ്പ്, സമോള്‍ക്യാപ്പ് സൂചികകള്‍ 0.20 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. എല്‍ഐസി, അപ്പോളോ ഹോസ്പിറ്റല്‍, റിലയന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍യൂണിലിവര്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍, ഐടിസി,വിപ്രോ, ആക്‌സിസ് ബാങ്ക്, ഡിമാര്‍ട്ട് എന്നിവ ഉയര്‍ച്ചയിലും അള്‍ട്രാടെക് സിമന്റ്, എല്‍ടി, മാരുതി, ഏഷ്യന്‍ പെയ്ന്റ്, കോടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജാ ഓട്ടോ, ടൈറ്റന്‍ എന്നിവ താഴ്ചയിലുമാണ്.

X
Top