ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

തിരുത്തല്‍ വരുത്തി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നെഗറ്റീവ് ഓപ്പണിംഗാണ് നടത്തിയത്. സെന്‍സെക്‌സ് 295.95 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 62541.65 ലെവലിലും നിഫ്റ്റി 83.50 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18617.50 ലെവലിലും വ്യാപാരം തുടങ്ങുകയായിരുന്നു. മൊത്തം 1318 ഓഹരികള്‍ മുന്നേറുമ്പോള്‍ 891 ഓഹരികള്‍ തിരിച്ചടി നേരിടുകയാണ്.

137 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.അതേസമയം ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍, ടാറ്റ സ്റ്റീല്‍,ഇന്‍ഫോസിസ്,ഒഎന്‍ജിസി എന്നിവ നഷ്ടം നേരിടുന്നു.

പൊതുമേഖല ബാങ്കൊഴിച്ചുള്ള എല്ലാ രംഗങ്ങളിലും വില്‍പന സമ്മര്‍ദ്ദമാണ് ദൃശ്യമാകുന്നത്. പൊതുമേഖല ബാങ്ക് 1.37 ശതമാനം ഉയര്‍ന്നിട്ടുണ്ട്.ബിഎസ്ഇ മിഡ് ക്യാപ് 0.14 ശതമാനം താഴ്ച വരിച്ചപ്പോള്‍ സ്‌മോള്‍ ക്യാപ്പ് 0.10 ശതമാനം കരുത്താര്‍ജ്ജിച്ചു.

രണ്ട് പ്രവണതകള്‍ വേറിട്ടുനില്‍ക്കുന്നതായി ജിയോജിത്ത്, ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥയില്‍ തൊഴില്‍ ഡാറ്റ, തൊഴില്‍ -വിപണി സാഹചര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ശക്തമാണ്. വിപണി, ഈ സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നത്.

നിരക്ക് വര്‍ധനവിന് ഫെഡ് റിസര്‍വ് തുനിയും എന്നതിനാലാണ് ഇത്. അതേസമയം
ഉയര്‍ന്ന നികുതി പിരിവുകള്‍, ആകര്‍ഷണീയമായ ക്രെഡിറ്റ് വളര്‍ച്ച, ക്രൂഡോയില്‍ ഇടിവ് എന്നിവ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ സ്ഥിരമായ പുരോഗതിയെ സൂചിപ്പിക്കുന്നു. ചില്ലറ വില്‍പ്പന ശുഭാപ്തിവിശ്വാസം, ഡിഐഐനിക്ഷേപം എന്നിവയാണ് ഇക്വിറ്റി വിപണിയെ നയിക്കുന്നത്.

മൂല്യനിര്‍ണയം ഉയര്‍ത്തിയാലും ഇത് തുടരാനാണ് സാധ്യത. വിലകുറയുമ്പോള്‍ വാങ്ങുക എന്ന നിക്ഷേപ തന്ത്രമാണ് ഇവിടെ അഭികാമ്യം.

X
Top