രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

താഴ്ച വരിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച താഴ്ച വരിക്കുകയാണ്. സെന്‍സെക്‌സ് 183.53 പോയിന്റ് അഥവാ 0.29 ശതമാനം ഇടിവ് നേരിട്ട് 62442.83 ലെവലിലും നിഫ്റ്റി50 65.80 പോയിന്റ് അഥവാ 0.35 ശതമാനം ഇടിവ് നേരിട്ട് 18576.95 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴിച്ചുള്ള രംഗങ്ങളിലെല്ലാം വില്‍പന ദൃശ്യമാണ്.

നിഫ്റ്റിയില്‍ എല്‍ടി, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ എന്നീ ഓഹരികള്‍ ഉയര്‍ച്ചയിലായപ്പോള്‍ ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍,എച്ച്ഡിഎഫ്‌സി, കോടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോര്‍പ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, കോള്‍ഇന്ത്യ, സണ്‍ ഫാര്‍മ, വിപ്രോ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. നിഫ്റ്റി സ്‌മോള്‍ക്യാപ്്, മിഡ് ക്യാപ് എന്നിവ യഥാക്രമം 0.5, 0.38 ശതമാനം താഴ്ചയും നേരിട്ടു.

മൊത്തം 1302 ഓഹരികളാണ് മുന്നേറുന്നത്. 1799 എണ്ണം പിന്‍വലിയുമ്പോള്‍ 119 ഓഹരികളില്‍ മാറ്റമില്ല. വളര്‍ച്ച ഉറപ്പാക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന നയമാണ് റിപ്പോനിരക്ക് ഉയര്‍ത്തിയതിലൂടെ ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്, ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോ-സെബി രജിസ്്‌ട്രേഷനുള്ള പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് സ്ഥാപനം-സഹസ്ഥാപകന്‍ ദിവം ശര്‍മ പറയുന്നു.

നിരക്ക് വര്‍ധന ബാങ്കിംഗ് ഓഹരികള്‍ക്ക് നേട്ടമാകും. വിപണിയെ സംബന്ധിച്ചിടത്തോളം 35 ബേസിസ് പോയിന്റ് പ്രതീക്ഷിച്ചതാണ്. യു.എസ് ഫെഡ് എന്ത് നടപടി സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും വിപണിയിലെ അടുത്ത നീക്കങ്ങളെന്നും ദിവം ശര്‍മ പറഞ്ഞു.

X
Top