വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ചാഞ്ചാട്ടം; താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിച്ചു. സെന്‍സെക്‌സ് 76 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 61796.99 ലെവലിലും നിഫ്റ്റി 24.40 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 18379 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1567 ഓഹരികള്‍ മുന്നേറുമ്പോള്‍ 1328 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

116 ഓഹരിവിലകളില്‍ മാറ്റമില്ല. ഡോ.റെഡ്ഡീസ്, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല, അദാനി പോര്‍ട്ട്‌സ്, മാരുതി സുസുക്കി എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍. അതേസമയം ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, അപോളോ ഹോസ്പിറ്റല്‍, ടാറ്റ സ്റ്റീല്‍,ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടം വരിച്ചു.

ബിഎസ്ഇയില്‍ ഡോ.റെഡ്ഡീസ് ലാബ്‌സ്, മാരുതി സുസുക്കി, ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, വിപ്രോ എന്നിവ നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നഷ്ടം സഹിക്കുന്നത്. മേഖലകളില്‍ പൊതുമേഖല ബാങ്ക്, വിവരസാങ്കേതികത എന്നിവ 0.5-1 ശതമാനം ഉയര്‍ന്നു.ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി, റിയാലിറ്റി എന്നിവയില്‍ വില്‍പനസമ്മര്‍ദ്ദവും ദൃശ്യമാണ്.

വിപണിയെ സംബന്ധിച്ച് എടുത്തുപറയാവുന്ന കാര്യം ചാഞ്ചാട്ട സൂചികയായ വിഐഎക്‌സ് താഴ്ന്നു എന്നതാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയ്കുമാര്‍ വിലയിരുത്തുന്നു. ഒക്ടോബറില്‍ 18 ലായിരുന്ന സൂചിക നിലവില്‍ 14.6 ലാണുള്ളത്. യു.എസ് വൊളറ്റാലിറ്റി സൂചികയും താഴ്ചവവരിച്ചിട്ടുണ്ട്.

യു.എസ് യീല്‍ഡ് വീഴുന്നതും ആഭ്യന്തര ഇക്വിറ്റി ഓഹരിയെ സഹായിക്കുന്നു. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും 1 ശതമാനം മാത്രം താഴെയാണ് നിഫ്റ്റി. അതുകൊണ്ടുതന്നെ ഏത് സമയം വേണമെങ്കിലും സൂചിക സര്‍വകാല ഉയരം കീഴടക്കാം.

അതിനുശേഷം ലാഭമെടുപ്പും തിരുത്തലുമനുഭവപ്പെടുമെന്നും വിജയകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഉചിതമായ കാര്യം ബാങ്കിംഗ്, ഐടി, മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് എന്നിവയിലെ ഗുണമേന്മയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കുക എന്നതാണ്.

X
Top