ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാറ്റമില്ലാതെ ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 33.90 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 62,834.60 ലെവലിലും നിഫ്റ്റി 4.90 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 18,701 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എട്ട് ദിവസത്തെ നേട്ടത്തിനുശേഷം വെള്ളിയാഴ്ച സൂചികകള്‍ തിരുത്തല്‍ വരുത്തിയിരുന്നു.

2080 ഓഹരികളാണ് തിങ്കളാഴ്ച, മുന്നേറ്റം കുറിച്ചത്. 1401 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 191 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍,യുപിഎല്‍,ഒഎന്‍ജിസി, കോള്‍ ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി, ഫാര്‍മ എന്നിവയാണ് വില്‍പ സമ്മര്‍ദ്ദത്തില്‍ പെട്ടത്. പൊതുമേഖല ബാങ്ക്, റിയാലിറ്റി, ലോഹ ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമാണ്.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകളും മാറ്റമില്ലാതെ തുടര്‍ന്നു. നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ആര്‍ബിഐ പുറത്തുവിടാനിരിക്കെ, നിക്ഷേപകര്‍ തിങ്കളാഴ്ച ജാഗ്രത പാലിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു. അതോടൊപ്പം എണ്ണവിലവര്‍ധനവും തിരിച്ചടിയായി.

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ചതോടെ നഷ്ട സാധ്യത വര്‍ധിച്ചിരിക്കയാണ്. ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് സൂചിക എംഎസ് സിഐ കഴിഞ്ഞ ദിവസം മൂന്ന് മാസ ഉയരം കുറിച്ചിരുന്നു.

X
Top