രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനവും വിപണി നേട്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 88.55 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 61507.51 ലെവലിലും നിഫ്റ്റി 28.50 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 18272.70 ലെവലിലും വ്യാപാരം തുടരുന്നു. 1824 ഓഹരികള്‍ മുന്നേറുമ്പോള്‍ 1045 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

118 ഓഹരി വിലകളില്‍ മാറ്റമില്ല. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഇന്‍ഫോ എഡ്ജ്, സിപ്ല, പിഐ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എഎംസി, ബാങ്ക് ഓഫ് ബറോഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വണ്‍ കമ്യൂണിക്കേഷന്‍സ്, മാരുതി സുസുക്കി തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍. എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, സീമന്‍സ്, അദാനി ട്രാന്‍സ്മിഷന്‍,സൊമാട്ടോ, അദാനി എന്റര്‍പ്രൈസസ്, എല്‍ടിഐമൈന്‍ഡ്ട്രീ, വേദാന്ത, ഐടിസി, ഹാവല്‍സ് എന്നിവ നഷ്ടം നേരിടുകയും ചെയ്യുന്നു.

മേഖലകളില്‍ പൊതുമേഖല ബാങ്ക് അരശതമാനം ഉയര്‍ന്നു. ആഗോളവിപണികളില്‍ അനുകൂല മാറ്റം പ്രകടമാണെന്ന് ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. അതേസമയം പ്രകടമായ മറ്റ് ഘടകങ്ങള്‍ ദൃശ്യമല്ലാത്തതിനാല്‍ നിഫ്റ്റി 18050-18350 ലെവലില്‍ കണ്‍സോളിഡേഷനാകാനാണ് സാധ്യത. കഴിഞ്ഞ മൂന്ന് ദിവസങ്ങില്‍ വിദേശ നിക്ഷേപകര്‍ അറ്റ വില്‍പനക്കാരായിരുന്നു.

അതിനിയും തുടരും. വ്യക്തമായ ട്രെന്‍ഡ് സംഭവിച്ചാല്‍ മാത്രമേ എഫ്‌ഐഐ അറ്റ വാങ്ങല്‍കാരാകൂ എന്നും വിജയകുമാര്‍ പറഞ്ഞു.

X
Top