തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ആര്‍ബിഐയുടെ പലിശനിരക്ക് പ്രഖ്യാപനം വരാനിരിക്കെ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 208.24 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 62,626.36 ലെവലിലും നിഫ്റ്റി 58.20 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 18,642.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ വിപണി നെഗറ്റീവ് ഓപ്പണിംഗാണ് നടത്തിയത്.

പിന്നീട് ചാഞ്ചാട്ടം വര്‍ധിക്കുകയും മുഴുവന്‍ സെഷനിലും തത്സ്ഥിതി തുടരുകയും ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി യിലെ അവസാന മണിക്കൂര്‍ വാങ്ങല്‍ കനത്ത നഷ്ടം തടഞ്ഞു. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ്, യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ടത്.

അദാനി എന്റര്‍പ്രൈസസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ, നെസ്ലെ ഇന്ത്യ, പവര്‍ഗ്രിഡ് എന്നിവ നേട്ടം സ്വന്തമാക്കി. മേഖലകളില്‍ വിവര സാങ്കേതിക വിദ്യ 1.45 ശതമാനവും ലോഹം, ഫാര്‍മ എന്നിവ അരശതമാനവുമാണ് ദുര്‍ബലമായത്.

എന്നാല്‍, പൊതുമേഖല 1.26 ശതമാനവും എഫ്എംസിജി, ഊര്‍ജ്ജ മേഖലകള്‍ 0.3 ശതമാനവും കരുത്താര്‍ജ്ജിച്ചു.ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയില്‍ മെറ്റല്‍, ഐടി എന്നിവ 1 ശതമാനവും ഹെല്‍ത്ത് കെയര്‍, റിയാലിറ്റി എന്നിവ അരശതമാനവും ഇടിവ് നേരിട്ടപ്പോള്‍ ഊര്ജ്ജം 1 ശതമാനവും എഫ്എംസിജി 0.3 ശതമാനവും ഉയര്‍ന്നു.

മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതായി എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു. 18600-18800 ല്‍ നില്‍ക്കുന്ന കാലം നിഫ്റ്റി കണ്‍സോളിഡേഷനായിരിക്കും.

X
Top