ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തിയേക്കും

മുംബൈ: വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ബാങ്കുകള്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തിയേക്കും. ഉയര്‍ന്ന ക്രെഡിറ്റ് ഡിമാന്‍ഡ് നിറവേറ്റുന്നതിനാണിത്.റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ഇന്‍്ക്രിമെന്റല്‍ ക്യാഷ് റിസര്‍വ് അനുപാതം (ഐ-സിആര്‍ആര്‍) ബാങ്കിംഗ് സംവിധാനത്തിലെ അധിക പണലഭ്യത ആഗിരണം ചെയ്യും.

ഈ സാഹചര്യത്തിലാണ് നടപടി.വര്‍ദ്ധിച്ച ക്യാഷ് റിസര്‍വ് അനുപാതം (ഐ-സിആര്‍ആര്‍) 2023 മെയ് 19 നും 2023 ജൂലൈ 28 നും ഇടയില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 12 മുതല്‍ രണ്ടാഴ്ച മുതല്‍ വായ്പദാതാക്കള്‍ ഐ-സിആര്‍ആര്‍ നിലനിര്‍ത്തണം. ഇതോടെ ഒരു ലക്ഷം കോടി രൂപയിലധികം ബാങ്കുകള്‍ നിന്ന് ആഗിരണം ചെയ്യപ്പെടും.

പണലഭ്യതയും വായ്പയ്ക്കുള്ള ആവശ്യകതയും അളക്കാന്‍ ബാങ്കുകള്‍ രണ്ടാഴ്ച കാത്തിരിക്കുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. അതിനുശേഷമായിരിക്കും നിക്ഷേപ നിരക്ക് വര്‍ദ്ധന. 25-50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു ബേസിസ് പോയിന്റ് ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്നാണ്. ”’ വായ്പ ആവശ്യകതയെയും പണലഭ്യതയെയും ആശ്രയിച്ച് ബാങ്കുകള്‍വിവിധ ബക്കറ്റുകളില്‍ നിക്ഷേപ നിരക്ക് വര്‍ദ്ധിപ്പിക്കും. അത് 25-50 ബേസിസ് പോയിന്റ് വരെയാകും. ക്രെഡിറ്റ് ഡിമാന്‍ഡിലെ പുനരുജ്ജീവനം കാരണം നിക്ഷേപ വിപണിയിലെ മത്സരം വര്‍ദ്ധിച്ചിട്ടുണ്ട്,” ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ (കോര്‍ അനലിറ്റിക്കല്‍ ഗ്രൂപ്പ്) സൗമ്യജിത് നിയോഗി പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ വര്‍ദ്ധനവ് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരക്കുയര്‍ത്തി നിക്ഷേപസമാഹരണം നടത്തുന്നതിന് മുന്നോടിയായി ബള്‍ക്ക് ഡെപ്പോസിറ്റ് ഉയര്‍ത്തിയോ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയോ (സിഡി) ബാങ്കുകള്‍ക്ക് നിക്ഷേപം നേടാമെന്ന് അതേസമയം ഐസിആര്‍എ റേറ്റിംഗ്‌സ് സീനിയര്‍ വൈസ് പ്രസിന്റ് അനില്‍ ഗുപ്ത അറിയിച്ചു.

X
Top