നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

14 വര്‍ഷത്തിനിടെ ആദ്യമായി ‘അണ്ടര്‍പെര്‍ഫോം’ നടത്തി ബജാജ് ഫിനാന്‍സ് ഓഹരി-കാരണങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ആദ്യമായി ബജാജ് ഫിനാന്‍സ് ഓഹരി ബെഞ്ച്മാര്‍ക്ക് സൂചികകളേക്കാള്‍ മോശം പ്രകടനം കാഴ്ചവച്ചു. 2022 ല്‍ ഇതുവരെ സെന്‍സെക്‌സും നിഫ്റ്റിയും 6 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ബജാജ് ഫിനാന്‍സ് 4.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2008 ന് ശേഷം ആദ്യമായാണ് സ്റ്റോക്ക് അണ്ടര്‍പെര്‍ഫോം ചെയ്യുന്നത്.

മാത്രമല്ല, 2011 ന് ശേഷം ആദ്യമായി നെഗറ്റീവ് റിട്ടേണും നല്‍കി.ഉപഭോക്തൃ ബി2ബി, ബി2സിവിഭാഗങ്ങളിലെ കടുത്ത മത്സരം ബജാജ് ഫിനാന്‍സിന്റെ ഇടക്കാല ലാഭത്തില്‍ സമ്മര്‍ദ്ദം ചെലുത്തും, കോടക് ഇന്‍സ്റ്റിറ്റ്്യൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് പറയുന്നു. മാത്രമല്ല, ‘ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക’ എന്നതിലാണ് സ്വകാര്യ ബാങ്കുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മറ്റ് വിശകലന വിദഗ്ധര്‍ പറയുന്നതനുസരിച്ച്, വിവേചനാധികാര ചെലവിലെ കുറവും കേന്ദ്രബാങ്ക് പലിശ വര്‍ധനവും വായ്പാ ദാതാവിന്റെ വളര്‍ച്ചയില്‍ കരി നിഴല്‍ വീഴ്ത്തി. കൂടാതെ, സുരക്ഷിതമല്ലാത്ത വായ്പാ വിതരണം ചെയ്യുന്നതില്‍ ബാങ്കുകള്‍ അഗ്രസീവായി. എന്‍ബിഎഫ്‌സികളേക്കാള്‍ മികച്ച പ്രകടനം, ബാങ്കുകള്‍ വരും ദിനങ്ങളില്‍ തുടരുമെന്ന് മക്വാറി പറയുന്നു.

മത്സര ക്ഷമതയില്‍ മുന്നിലുള്ള ബാങ്കുകള്‍ കൂടുതല്‍ വിപണി വിഹിതം നേടും. മാത്രമല്ല, ജിയോഫിനാന്‍സിലൂടെ റിലയന്‍സിന്റെ മേഖലയിലേയ്ക്കുള്ള കടന്നുവരവ് ബജാജ് ഫിനാന്‍സിന് തിരിച്ചടിയാകും. ബജാജ് ഫിനാന്‍സ് സ്റ്റോക്കിന്റെ പ്രകടനം നിശബ്ദമായത് ഇക്കാരണങ്ങള്‍കൊണ്ടാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് (എന്‍ബിഎഫ്സി) ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. 2021 ഒക്ടോബറില്‍ 7,929 രൂപ എന്ന ആജീവനാന്ത ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം, ബജാജ് ഫിനാന്‍സ് ഓഹരികള്‍ ഇപ്പോള്‍ 6,620 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top