സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ജെഎന്‍കെ ഇന്ത്യ 50% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ജെഎന്‍കെ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ 50 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 415 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ജെഎന്‍കെ ഇന്ത്യ 621 രൂപയിലാണ്‌ വ്യാപാരം തുടങ്ങിയത്‌.

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 709.80 രൂപ വരെ ഉയര്‍ന്നു. ഗ്രേ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നതിനേക്കാള്‍ 31 ശതമാനം പ്രീമിയത്തോടെയാണ്‌ ജെഎന്‍കെ ഇന്ത്യ ലിസ്റ്റ്‌ ചെയ്‌തത്‌. ഏപ്രില്‍ 23 മുതല്‍ 25 വരെയായിരുന്നു ജെഎന്‍കെ ഇന്ത്യയുടെ ഐപിഒ നടന്നത്‌.

2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ ലിസ്റ്റിംഗ്‌ ആണ്‌ ഇത്‌. ഹീറ്റിംഗ്‌ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ ജെഎന്‍കെ ഇന്ത്യ ഐപിഒ വഴി 649.47 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി 300 കോടി രൂപ സമാഹരിച്ചു. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി നിലവിലുള്ള 84.2 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിച്ചു. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യത്തിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജെഎന്‍കെ ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 38.5 ശതമാനവും ലാഭത്തില്‍ 28.4 ശതമാനവും വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒന്‍പത്‌ മാസ കാലയളവില്‍ 46.21 കോടി രൂപ ലാഭവും 256.76 കോടി രൂപ വരുമാനവുമാണ്‌ കമ്പനി നേടിയത്‌.

വേറിട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെഎന്‍കെ ഇന്ത്യയുടെ വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ചയാണ്‌ കൈവരിക്കുന്നത്‌. 850 കോടി രൂപയുടെ ഓര്‍ഡറുകളാണ്‌ നിലവില്‍ കമ്പനിക്കുള്ളത്‌.

X
Top