രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

കെടിഡിഎഫ്സിക്ക് സർക്കാർ 212.50 കോടിരൂപ അനുവദിച്ചു

തിരുവനന്തപുരം: വായ്പ തിരിച്ചടയ്ക്കാതെ കെ.എസ്.ആർ.ടി.സി. വരുത്തിയ കടക്കെണിയിൽനിന്ന് കരകയറാൻ കേരള ട്രാൻസ്‌പോർട്ട് ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെ.ടി.ഡി.എഫ്.സി.) സർക്കാർ 212.50 കോടിരൂപ അനുവദിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ ബാധ്യതകൾ എറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ മാർച്ചിൽ ആദ്യഗഡുവായി 412.50 കോടിരൂപ നൽകിയിരുന്നു. 625 കോടി രൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇരു പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിൽ 10 വർഷമായി തുടരുന്ന തർക്കത്തിനാണ് സർക്കാർ ഇടപെടലിൽ പരിഹാരമായത്. സ്വീകരിച്ച നിക്ഷേപങ്ങൾ മടക്കിക്കൊടുക്കാൻ കഴിയാത്തതിനാൽ വീണ്ടും ധനസമാഹരണം നടത്തുന്നതിന് റിസർവ് ബാങ്ക് കെ.ടി.ഡി.എഫ്.സി.ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളിൽ (ഇപ്പോഴത്തെ കേരളബാങ്ക് )നിന്നും വായ്പയെടുത്താണ് കെ.ടി.ഡി.എഫ്.സി, കെ.എസ്.ആർ.ടി.സി.ക്ക് കടംനൽകിയിരുന്നത്.

കെ.ടി.ഡി.എഫ്.സി. ഇത് തിരിച്ചടയ്ക്കാത്തത് കേരളബാങ്കിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. മൂന്ന് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ഇടപാടിലെ വീഴ്ചകൾ പ്രതികൂലമായി ബാധിച്ചു.

കെ.എസ്.ആർ.ടി.സി.യും കെ.ടി.ഡി.എഫ്.സി.യും തമ്മിൽ 2010-നുശേഷം നടന്ന വായ്പാ ഇടപാടുകളിലെ തർക്കവും സ്ഥിതി രൂക്ഷമാക്കി.

പുറമേനിന്നുള്ള ധനകാര്യസ്ഥാപനങ്ങളെ നിയോഗിച്ച് രേഖകൾ പരിശോധിച്ചെങ്കിലും ഇടപാടുകളിലെ സങ്കീർണത കാരണം സമയവായത്തിലെത്താൻ കഴിഞ്ഞില്ല.

ഈ ബാധ്യതകൂടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 625 കോടി രൂപയുടെ സഹായധനത്തിൽ 200 കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

X
Top