മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ഓഹരി വിപണിക്ക് നാളെ അവധി

ന്ത്യന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇക്കും ബി.എസ്.ഇക്കും നാളെ അവധിയായിരിക്കും. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് അവധി.

മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 20നും (തിങ്കള്‍) ഓഹരി വിപണിക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓഹരി വിപണിക്ക് ഓരോ ദിവസം വീതം പൊതു അവധിയുണ്ട്.

നവംബറില്‍ രണ്ട് പൊതു അവധികളാണുള്ളതെന്നും ബി.എസ്.ഇയിലെ ഹോളിഡേ കലണ്ടര്‍ വ്യക്തമാക്കുന്നു.

ഓഹരി വിപണിക്ക് 2024ല്‍ ആകെ 15 പൊതു അവധി ദിനങ്ങളുണ്ടാകുമെന്ന് ബി.എസ്.ഇയുടെ കലണ്ടര്‍ സൂചിപ്പിക്കുന്നു.

ജനുവരി 26ന് റിപ്പബ്ലിക് ഡേ, മാര്‍ച്ച് എട്ടിന് മഹാശിവരാത്രി, മാര്‍ച്ച് 25ന് ഹോളി, മാര്‍ച്ച് 29ന് ദുഖഃവെള്ളി, ഏപ്രില്‍ 11ന് ഈദ്-ഉല്‍-ഫിത്ര്‍ അവധികളുണ്ടായിരുന്നു. രാമനവമി പ്രമാണിച്ച് ഈമാസം 17നും ഓഹരി വിപണികള്‍ അടഞ്ഞു കിടന്നു.

ജൂണ്‍ 17ന് ബക്രീദ്, ജൂലൈ 17ന് മുഹറം, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി, നവംബര്‍ ഒന്നിന് ദീപാവലി, നവംബര്‍ 15ന് ഗുരു നാനാക് ജയന്തി, ഡിസംബര്‍ 25ന് ക്രിസ്മസ് എന്നിങ്ങനെയും അവധികലുണ്ടായിരിക്കും.

നവംബര്‍ ഒന്നിന് ദീപാവലി ദിനത്തിലാണ് പ്രത്യേക വ്യാപാരമായ ‘മുഹൂര്‍ത്ത വ്യാപരവും’ നടക്കുക.

X
Top