വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ആറാം ദിനം അടിപതറി ഓഹരി വിപണി

മുംബൈ: തുടര്ച്ചയായ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് വിപണി. ലാഭമെടുപ്പും ദുര്ബലമായ ആഗോള സൂചനകളും വില്പന സമ്മര്ദവും വിജയ പരമ്പരയെ തകര്ത്തു.

സെന്സെക്സ് 609.28 പോയന്റ് നഷ്ടത്തില് 73,730.16ലും നിഫ്റ്റി 150.30 പോയന്റ് താഴ്ന്ന് 22,420ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക്, ഇന്ഫ്ര, ഓട്ടോ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അതേസമയം, പ്രധാന സൂചികകളെ അപ്രസക്തമാക്കിക്കൊണ്ട് നിഫ്റ്റി മിഡ്ക്യാപ് എക്കാലത്തെയും ഉയരംകുറിച്ച് 50,660.90ലെത്തി. ബിഎസ്ഇ സ്മോള് ക്യാപാകട്ടെ 0.3ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണിയിലെ ദുര്ബല സാഹചര്യം രാജ്യത്തെ വിപണിയില് പ്രതിഫലിച്ചു. പണപ്പെരുപ്പം ഭീഷണി ഉയര്ത്തി തുടരുന്നതും പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി കണക്കുകളുമാണ് യുഎസ് സൂചികകള്ക്ക് തിരിച്ചടിയായത്.

മാര്ച്ച് പാദത്തിലെ യുഎസ് സമ്പദ്വ്യവസ്ഥയുടെ വളര്ച്ച രണ്ട് വര്ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരുന്നു. പണപ്പെരുപ്പമാകട്ടെ കുതിപ്പിന്റെ പാതയില്നിന്ന് മാറിയിട്ടുമില്ല. ഇതോടെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്വ് പലിശ നിരക്ക് കുറയ്ക്കുന്നതില്നിന്ന് വിട്ടുനിന്നേക്കാമെന്ന ആശങ്ക വ്യാപിക്കുകയും ചെയ്തു.

അതിനിടെ, രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന കമ്പനിയായ മാരുതി സുസുകി മികച്ച പ്രവര്ത്തന ഫലം പുറത്തുവിട്ടു. അറ്റാദായത്തില് 48 ശതമാനമാണ് വര്ധന. ഓഹരിയൊന്നിന് 125 രൂപ വീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വിപണി ക്ലോസ് ചെയ്തശേഷമായിരുന്നു പ്രവര്ത്തനഫല പ്രഖ്യാപനം.

X
Top