വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ടെക്‌ മഹീന്ദ്രയുടെ ഓഹരിവില 13% ഉയര്‍ന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഐടി കമ്പനിയായ ടെക്‌ മഹീന്ദ്രയുടെ ഓഹരി വില ഇന്ന്‌ 13 ശതമാനം മുന്നേറ്റം നടത്തി. ഇന്നലെ 1190.30 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടെക്‌ മഹീന്ദ്ര ഇന്ന്‌ 1347 രൂപ വരെ ഉയര്‍ന്നു.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ ടെക്‌ മഹീന്ദ്രയുടെ ലാഭത്തില്‍ 40.9 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌. 661 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. അതേ സമയം മൂന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 29.5 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

മൊത്തം വരുമാനത്തില്‍ 6.2 ശതമാനം ഇടിവുണ്ടായി. 12,871 കോടി രൂപയാണ്‌ വരുമാനം. ലാഭത്തില്‍ ഇടിവുണ്ടായിട്ടും മറ്റ്‌ ഐടി കമ്പനികളേക്കാള്‍ മികച്ച ലാഭമാര്‍ജിന്‍ കൈവരിക്കാന്‍ പുതിയ സിഇഒ മൊഹിത്‌ ജോഷി സ്വീകരിച്ച ബിസിനസ്‌ തന്ത്രങ്ങള്‍ ഫലം കണ്ടുവെന്നാണ്‌ വിപണി വിലയിരുത്തുന്നത്‌.

ഇത്‌ ഓഹരി വിലയിലെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി. അതേ സമയം ജെഫ്‌റീസ്‌ ടെക്‌ മഹീന്ദ്രയ്‌ക്ക്‌ നല്‍കിയിരിക്കുന്ന അണ്ടര്‍പെര്‍ഫോം എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 1065 രൂപയായി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു.

ജെപി മോര്‍ഗനും അണ്ടര്‍പെര്‍ഫോം എന്ന റേറ്റിംഗ്‌ നിലനിര്‍ത്തുകയാണ്‌ ചെയ്‌തത്‌. 1100 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില. യുബിഎസ്‌ ലക്ഷ്യമാക്കുന്ന വില 1200 രൂപയാണ്‌.

പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ടെക്‌ മഹീന്ദ്രയ്‌ക്ക്‌ നല്‍കിയിരിക്കുന്ന ന്യൂട്രല്‍ എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. 1210 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

വിവിധ ബ്രോക്കറേജുകള്‍ ഇപ്പോഴത്തെ വിലയില്‍ നിന്നും ഓഹരി വില ഇടിയാനുള്ള സാധ്യതയുണ്ടെന്ന നിഗമനമാണ്‌ മുന്നോട്ടുവെക്കുന്നത്‌.

X
Top