Alt Image
എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆ നേപ്പാളിന് 24,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ ◆ വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆

എയർടെല്ലിന് സംസ്ഥാനത്ത് 22 ലക്ഷം 5ജി വരിക്കാർ

കൊച്ചി: സംസ്ഥാനത്ത് എയർടെല്ലിന്റെ അഞ്ചാം തലമുറ വരിക്കാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായതെന്ന് ഭാർതി എയർടെൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ(കേരള) അമിത് ഗുപ്ത പറഞ്ഞു.

എല്ലാ ജില്ലകളിലും നഗര പ്രദേശങ്ങളിലും എയർടെൽ 5 ജി ക്ക് ഇപ്പോൾ സാന്നിദ്ധ്യമുണ്ട്. ഹിൽപാലസ്, ബേക്കൽ കോട്ട, തീർത്ഥാടന കേന്ദ്രങ്ങളായ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി, പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ആലപ്പുഴ കായലോരം, വർക്കല, കോവളം കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം എയർടെൽ 5ജി ലഭ്യമാണ്.

പോക്കോയുമായി ചേർന്ന് 10,000 രൂപയിൽ താഴെ വിലയുള്ള 5 ജി സ്മാർട് ഫോണുകൾ ലഭ്യമാക്കാൻ എയർടെല്ലിന് കഴിഞ്ഞതും വരിക്കാരുടെ എണ്ണം കൂടാൻ സഹായിച്ചു.

X
Top