റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കുംനിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾവിലക്കയറ്റം 11 മാസത്തെ കുറഞ്ഞ നിരക്കിൽഇറാനിലെ ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക് കൈമാറാൻ കരാറൊപ്പിട്ടു

അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നു

കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ കരുതലോടെ നീങ്ങുന്നു.

മുഖ്യ പലിശ നിരക്കുകൾ ഉടനടി കുറയാനിടയില്ലാത്തതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളിൽ പിന്മാറാൻ സാദ്ധ്യതയേറെയാണ്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞതോടെ കഴിഞ്ഞ വാരം വിദേശ നിക്ഷേപകർ ശക്തമായി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയിരുന്നു.

ഇന്ത്യൻ ഓഹരികൾ ചരിത്ര മുന്നേറ്റം നടത്തുന്നതിനാൽ ലാഭമെടുപ്പ് തുടരാനാണ് സാദ്ധ്യതയെന്നും വിദഗ്ദ്ധർ പറയുന്നു.

തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഓഹരി വിപണികളിൽ നിന്നും വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയാണ്.

X
Top