ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഉല്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ബജാജ് കൺസ്യൂമർ

ന്യൂഡൽഹി: എഫ്‌എംസിജി പ്രമുഖരായ ബജാജ് കൺസ്യൂമർ കെയർ അതിന്റെ മുൻനിര ഉൽപ്പന്നമായ ബജാജ് ആൽമണ്ട് ഡ്രോപ്പ് ഹെയർ ഓയിൽ എന്ന ഒരൊറ്റ ബ്രാൻഡിനപ്പുറം ആളുകൾക്ക് ഓർമിക്കാൻ കഴിയുന്ന ചർമ്മ സംരക്ഷണം, മുടി സംരക്ഷണം എന്നീ വിഭാഗങ്ങളിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജയ്ദീപ് നന്ദി പറഞ്ഞു. വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി, ഹെയർ ഓയിൽ പോർട്ട്‌ഫോളിയോ വികസിപ്പിക്കുക, പുതിയ ബ്രാൻഡുകൾ നിർമ്മിക്കുക, പുതിയ ഫോർമാറ്റുകളിൽ ബദാം ഓയിൽ കൊണ്ടുവരിക എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.

സീറം, ലോഷനുകൾ, ഷാംപൂകൾ എന്നിങ്ങനെ ഒന്നിലധികം ഫോർമാറ്റുകളിൽ വ്യക്തിഗത പരിചരണത്തിൽ നിരവധി ലോഞ്ചുകൾ ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിപുലീകരണ പദ്ധതിയുടെ ഭാഗമായി കമ്പനി കഴിഞ്ഞ ചൊവ്വാഴ്ച പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. കൂടാതെ തങ്ങൾ തെക്കൻ വിപണികളിലെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ജയ്ദീപ് നന്ദി പറഞ്ഞു.

കൂടുതൽ ഏറ്റെടുക്കലുകൾക്കായി D2C സ്‌പെയ്‌സ് തങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 3.97% നേട്ടത്തിൽ 142.50 രൂപയിലെത്തി.

X
Top