ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആക്സിയ ടെക്നോളജീസ് കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങി

  • 150 ലേറെ തൊഴിലവസരങ്ങൾ

കൊച്ചി: ഓട്ടോമോട്ടീവ് രംഗത്തെ മുൻനിര ബ്രാൻഡായ ആക്സിയ ടെക്നോളജിസ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആക്സിയയുടെ ആസ്ഥാനം. കൊച്ചിയിലെ പുതിയ ഓഫീസ് ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിലാണ്. 150 പുതിയ തൊഴിലവസരങ്ങൾ കൊച്ചിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. 2 പ്രൊജക്ടുകളിലാണ് കൊച്ചിയിൽ കമ്പനി ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുക. എൻജിനിയറിങ് ബിരുദധാരികളെ വിവിധ തസ്തികകളിൽ നിയമിക്കും. ഓട്ടോമോട്ടിവ് സോഫ്റ്റ് വെയർ ഉയർന്ന ആവശ്യകതയുള്ള മേഖലയാണ്. ബിഎംഡബ്ലിയൂ അടക്കമുള്ള മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കൾക്ക് സോഫ്റ്റ് വെയർ അധിഷ്ഠിത സാങ്കേതികവിദ്യ ആക്സിയ നൽകുന്നു. അടുത്തിടെ ഇതേരംഗത്തുള്ള ജർമൻ സ്റ്റാർട്ടപ്പ് ആർട്ടിക്ടെ ൺ സൊല്യൂഷൻസ് ജിഎംബിഎച്ച് ഏറ്റെടുത്തിരുന്നു.
കൊച്ചിയിലേക്കുള്ള വിപുലീകരണം വഴി പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരാൻ കമ്പനിക്ക് കഴിയുമെന്നും, അത് സമ്പദ്ഘടനക്ക് ഊർജം പകരുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

X
Top