സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഔഡി കാറുകൾക്ക് ഇന്ത്യയിൽ വില കൂടും

ന്ത്യയിൽ വാഹന വില വ‍ർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ജൂൺ മുതൽ വാഹന വില രണ്ടു ശതമാനം വരെയാണ് വർധിപ്പിക്കുന്നത്. ഉയരുന്ന ഉൽപാദന ചെലവുകളും ഗതാഗത ചെലവുകളുമാണ് വാഹന വില കൂട്ടാൻ കാരണമെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെയും ഡീലർമാരുടെയും ചെലവ് കുറക്കാൻ വില വർധന അനിവാര്യമാണെന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറയുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇത് ഔഡി കാർ വില കൂട്ടുന്നത്.

വിവിധ ശ്രേണികളിലെ വാഹനങ്ങളുടെ വില ഉയരും. വിവിധ മോഡലുകൾക്ക് ഒരു ശതമാനം മുതൽ വില രണ്ടു ശതമാനം വരെയാണ് വില വ‍ർധന. വില വർധനയുടെ ആഘാതം ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത തരത്തിലാണ് മോഡലുകളുടെ വില വ‍ർധനന എന്ന് ഔഡി ഇന്ത്യാ മേധാവി പറയുന്നു.

2024 സാമ്പത്തിക വർഷത്തിൽ ഔഡി ഇന്ത്യ 7,027 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. 33 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എ4, ക്യു3, ക്യു5, ആർഎസ് ക്യു8 തുടങ്ങിയ മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.

ജനുവരിയിലും ഔഡി ആഡംബര കാറുകൾക്ക് വില വ‍ർധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവൻ ശ്രേണിയിലെയും വാഹനങ്ങൾക്ക് രണ്ടു ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചത്.

ബിഎംഡബ്ല്യുവും ജനുവരിയിൽ വാഹന വില വർധിപ്പിച്ചിരുന്നു. ജനുവരി ഒന്നു മുതൽ രണ്ട് ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചത്. ഉയരുന്ന ഉൽപാദനചെലവുകൾ മൂലമാണ് വിവിധ ശ്രേണിയിലെ വാഹനങ്ങൾക്ക് വില ഉയർത്തുന്നത് എന്നാണ് ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡൻ്റ് വിക്രം പവ പറഞ്ഞത്.

എന്നാൽ ഇത്തവണ ബിഎംഡബ്ല്യു ഇത്തവണ വില വർധന പ്രഖ്യാപിച്ചിട്ടില്ല.

ബെൻസും ജനുവരിയിൽ വാഹനങ്ങളുടെ എക്സ്-ഷോറൂം വിലയിൽ രണ്ടു ശതമാനം വരെ വർദ്ധനവ് വരുത്തിയിരുന്നു.

X
Top