രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

മികച്ച ജൂണ്‍ പാദ ഫലം, കുതിപ്പു നടത്തി ടാറ്റ ഗ്രൂപ്പ് ഓഹരി

കൊച്ചി: ബുധനാഴ്ച 10 ശതമാനത്തിലേറെ ഉയര്‍ച്ച നേടിയ ഓഹരിയാണ് ടാറ്റ കെമിക്കല്‍സിന്റേത്. മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് ഓഹരിയെ ഉയര്‍ത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി 637 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

തൊട്ടുമുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 86 ശതമാനം കൂടുതലാണ്‌ ഇത്. പ്രവര്‍ത്തന വരുമാനം 34 ശതമാനം വര്‍ധിപ്പിച്ച് 3995 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. സാള്‍ട്ട് വര്‍ക്ക്‌സ് ഉത്പാദനത്തില്‍ ഏഷ്യയിലെ ഒന്നാമനും സോഡ ആഷിലെ ലോകത്തെ മൂന്നാമനും സോഡിയം ബൈ കാര്‍ബണേറ്റ് നിര്‍മ്മാതാക്കളില്‍ ലോകത്തെ ആറാമനുമാണ് ടാറ്റ കെമിക്കല്‍സ്.ബേസിക് രസതന്ത്രം, സ്‌പേഷ്യാലിറ്റി രസതന്ത്രം എന്നിങ്ങനെ രണ്ട് ഡിവിഷനുകളിലായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

പ്രമുഖ ഗ്ലാസ്, ഡിറ്റര്‍ജന്റ്,മരുന്ന്, ബിസ്‌കറ്റ് നിര്‍മ്മാതാക്കള്‍, ബേക്കറീസ് എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത രാസപദാര്‍ത്ഥങ്ങള്‍ ബേസിക് കെമിസ്ട്രി വിതരണം നടത്തുമ്പോള്‍ പെര്‍ഫോര്‍മന്‍സ് മെറ്റീരിയല്‍, ന്യൂട്രീഷന്‍ സയന്‍സസ്, അഗ്രിസയന്‍സസ് എന്നിവയ്ക്കാവശ്യമായ കെമിക്കലുകള്‍ സ്‌പെഷ്യാലിറ്റി ഡിവിഷനും നല്‍കുന്നു. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 30% കുറയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. 13 ശതമാനം ഉയര്‍ച്ച നേടിയ ഓഹരി 1081.25 രൂപയിലാണ് ട്രേഡിംഗിലുള്ളത്.

X
Top