ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അസറ്റ് ഹോംസ് ഗ്രാനറി എക്സ്പീരിയന്‍സ് സെന്റര്‍ പാലക്കാട് തുറന്നു

കോമണ്‍ ഏരിയയില്‍ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്‍ട്രോള്‍ഡ് മുറി ഈ പദ്ധതിയുടെ സവിശേഷത

പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 120-ാമത് പദ്ധതിയായ അസറ്റ് ഗ്രാനറിയുടെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അസറ്റ് ഗ്രാനറിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും. ഈ 2, 3 ബിഎച്ച്‌കെ പദ്ധതി പാലക്കാട്ടെ ആദ്യ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടമെന്റ് ഭവനസമുച്ചയമാണെന്നും പദ്ധതി 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കോമണ്‍ ഏരിയയില്‍ പദ്ധതിയിലെ താമസക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് സാലഡുകളിലും ഇലക്കറികളിലും ആവശ്യമായ പോഷകസമൃദ്ധമായ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്‍ട്രോള്‍ഡ് മുറി കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. വിവരങ്ങള്‍ക്ക് assethomes.in

X
Top