ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ബാർക് റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നു

കൊച്ചി: കേരളത്തിലെ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്.

പ്രേക്ഷകർക്ക് പുതിയ വാർത്ത ശൈലിയോടുള്ള എതിർപ്പ് എല്ലാ വാർത്താ ചാനലുകളെയും ശരിക്കും ബാധിച്ചിട്ടുണ്ട്. കണക്കുകൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.

കഴിഞ്ഞ ആഴ്ചയിലെ പോലെ റിപ്പോര്‍ട്ടര്‍ ടിവി ഇത്തവണയും രണ്ടാം സ്ഥാനത്തും ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ മൂന്നാമതുമാണ് തുടരുന്നത്.

കഴിഞ്ഞ ആഴ്ച 92.83 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പോയിന്റ് നില ഇക്കുറി 88.79 ആയാണ് കുറഞ്ഞിരിക്കുന്നത്. മൂന്നാമത് നില്‍ക്കുന്ന ട്വന്റി ഫോര്‍ ന്യൂസിന് കഴിഞ്ഞ ആഴ്ച 88.59 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ 80.92 പോയിന്റാണുള്ളത്.

പ്രേക്ഷകരുടെ പിന്തുണയില്‍ -7.12 പോയിന്റിന്റെ കുറവ് ഏഷ്യാനെറ്റിന് നേരിട്ടപ്പോള്‍ റിപ്പോര്‍ട്ടറിനത് -4.04 ഉം ട്വന്റി ഫോര്‍ ന്യൂസിന് -7.67 ശതമാനം പ്രേക്ഷകരെയുമാണ് നഷ്ടമായിരിക്കുന്നത്.

മനോരമ ന്യൂസ് 44.37 പോയിന്റോടെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് 35.67 പോയിന്‍ോടെ അഞ്ചാം സ്ഥാനത്തുമാണ്.

കൈരളി ന്യൂസ് 19.72 പോയിന്‍ോടെ ആറാം സ്ഥാനത്തും ജനം ടിവി 16.71 പോയിന്റോടെ ഏഴാമതും ന്യൂസ് 18, 15.65 പോയിന്റോടെ എട്ടാമതും മീഡിയാ വണ്‍ 10.94 പോയിന്റോടെ ഒമ്പതാമതുമാണ് നിൽക്കുന്നത്.

X
Top