ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

നിർമ്മാണ പദ്ധതിക്കായി കരാർ നേടി അശോക ബിൽഡ്‌കോൺ

മുംബൈ: സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) നിന്ന് നിർമാണ പദ്ധതിക്കായി കരാർ ലഭിച്ചതായി പ്രഖ്യാപിച്ച് അശോക ബിൽഡ്‌കോൺ. 258.12 കോടി രൂപ മൂല്യമുള്ള പദ്ധതിക്കായാണ് കരാർ ലഭിച്ചത്. ഈ പ്രഖ്യാപനത്തെ തുടർന്ന് കമ്പനിയുടെ ഓഹരി 3.76 ശതമാനം ഉയർന്ന് 85.55 രൂപയിലെത്തി.

പദ്ധതിക്കായി കമ്പനി അതിന്റെ ബിഡ് എസ്‌ഡബ്ല്യുആറിന് സമർപ്പിച്ചിരുന്നു. എഞ്ചിനിയറിംഗ്, പ്രൊക്യുർമെന്റ് & കൺസ്ട്രക്ഷൻ (ഇപിസി) മോഡിൽ ടോലാഹുൻസ് (എക്‌.) & ഭർമ്മസാഗർ (എക്‌.) സ്റ്റേഷനുകൾക്കിടയിലെ ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ ജോലികൾ ഉൾപ്പെടെയുള്ള പുതിയ ബിജി ലൈനിന്റെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

കരാർ പ്രകാരം 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. റോഡുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും ടോൾ റോഡുകളുടെ ലാൻഡ് സപ്പോർട്ട്-ഓപ്പറേഷനുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അശോക ബിൽഡ്‌കോൺ.

X
Top