100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

അർത്ഥ സെലക്ട് ഫണ്ട് 432 കോടി രൂപ കവിഞ്ഞു

ർത്ഥ സെലക്റ്റ് ഫണ്ട് (എഎസ്എഫ്) ഫൈനൽ ക്ലോസ് 432 കോടി രൂപയിലെത്തി. 330 കോടി രൂപ ലക്ഷ്യമിട്ട അർത്ഥയുടെ ആസ്തി മാനേജ്മെന്റ് ഫണ്ട് 131 ശതമാനത്തിന്റെ അധിക നേട്ടത്തോടെ 1,200 കോടി രൂപ കടന്നതായും കമ്പനി അറിയിച്ചു.

എഎസ്എഫ്, അർത്ഥ വെഞ്ചർ ഫണ്ട് I, അർത്ഥ കണ്ടിന്യൂയം ഫണ്ട്, എവിഎഫ് II എന്നിവയിലൂടെ അർത്ഥയുടെ നിലവിലെ 135-ലധികം കമ്പനികളുടെ പോർട്ട്ഫോളിയോയിൽ നിന്ന് മികച്ച നേട്ടമുള്ള 15 ശതമാനം കമ്പനികളിൽ നിക്ഷേപിക്കും.

ഫണ്ടിന്റെ 80 ശതമാനം ഇന്ത്യൻ ഫാമിലി ഓഫീസുകളും അൾട്രാ ഹൈ അറ്റാദായ വ്യക്തികളും പങ്കിടുമ്പോൾ ശേഷിക്കുന്ന 20 ശതമാനത്തിൽ സിംഗപ്പൂർ, യുഎഇ, മൗറീഷ്യസ്, ഹോങ്കോംഗ്, ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളിലെ ആഗോള എൽപികൾ സംഭാവന നൽകുന്നു.

എഎസ് എഫിന്റെ പട്ടികയിൽ അതുൽ കിർലോസ്കറിന്റെ ഫാമിലി ഓഫീസ്, ഡിഎസ്പി ഫാമിലി ഓഫീസ്, ഷാഹി എക്സ്പോർട്ട്സ്, ഹൈര ഗ്രൂപ്പ്, അനികർത്ത് വെഞ്ചേഴ്സ് എന്നിവയും ഉൾപ്പെടുന്നു.

X
Top