ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

അര്‍മി ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികള്‍ക്കും സര്‍ക്കാരിന്‍റെയും പൊതുമേഖലകളുടെയും പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കും ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍, ഐടി മാനേജ്മെന്‍റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയും ഗുജറാത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യവുമായ അര്‍മി ഇന്‍ഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 250 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഖണ്ഡ്വാലാ സെക്യൂരിറ്റീസ് ലിമിറ്റഡ്, സാഫ്രോണ്‍ ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

X
Top