ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ശ്രീ ഗ്രൂപ്പ് കമ്പനികളെ ഏറ്റെടുക്കാൻ ബിഡ് സമർപ്പിച്ച് ആർസലർ മിത്തൽ

മുംബൈ: ഐബിസി പ്രകാരമുള്ള പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ശ്രീ ഗ്രൂപ്പ് കമ്പനികളെ ഏറ്റെടുക്കാൻ ആർസലർ മിത്തൽ താൽപര്യപത്രം (EOI) സമർപ്പിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തു. ശ്രീ എക്വിപ്മെൻറ് ഫിനാൻസ്, ശ്രീ ഇൻഫ്രാ ഫിനാൻസ് എന്നിവയാണ് പാപ്പരത്ത പ്രക്രിയക്ക് കീഴിലുള്ള ശ്രീ ഗ്രൂപ്പ് കമ്പനികൾ.

നേരത്തെ ലേലത്തിൽ പങ്കെടുത്തവരുമായുള്ള തർക്കത്തെത്തുടർന്ന് ഈ കമ്പനികൾക്കായി ലെൻഡർമാർ പുതിയ റൗണ്ട് ബിഡ്ഡുകൾ ക്ഷണിച്ചു. ഇതിന്റെ ഭാഗമായാണ് ആർസലർ മിത്തൽ ഇപ്പോൾ ബിഡ് സമർപ്പിച്ചത്.

അതേസമയം വാർഡെ അരീനയും, ഷോൺ രൺധാവയുടെ നേതൃത്വത്തിലുള്ള എച്ച്എൻഐ നിക്ഷേപക കൺസോർഷ്യവും മാത്രമായിരുന്നു ആദ്യ റൗണ്ടിൽ ബിഡ് സമർപ്പിച്ചിരുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം ഒക്ടോബറിൽ ശ്രീ ഇൻഫ്രാ ഫിനാൻസിന്റെയും അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ശ്രീ എക്യുപ്‌മെന്റ് ഫിനാൻസിന്റെയും ബോർഡുകളെ അസാധുവാക്കിയിരുന്നു. ഈ കമ്പനികൾക്ക് ഏകദേശം 32,000 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ ഉണ്ട്.

X
Top