വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

രണ്ടാം പാദഫലങ്ങള്‍ പുറത്തുവിട്ട് ആരതി ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ ആരതി ഇന്‍ഡസ്ട്രീസ് അറ്റാദായം സെപ്തംബര്‍ മാസത്തില്‍ 16 ശതമാനം താഴ്ച വരിച്ചു.

124.48 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 149.95 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മൊത്തം വരുമാനം 34 ശതമാനം ഉയര്‍ന്ന് 1685.03 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1256.37 കോടി രൂപയായിരുന്നു അറ്റാദായം.

അത്യാവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളുടെ സ്ഥിരമായ ഡിമാന്റാണ് വരുമാനമുയര്‍ത്തിയതെന്ന് കമ്പനി പറഞ്ഞു.

എന്നാല്‍ ഡൈ, പിഗ്മെന്റ് വിഭാഗത്തിലെ ഡിമാന്റ് ഇടിവ് നേട്ടത്തെ കുറച്ചു. കമ്പനിയുടെ മൊത്തം ചെലവ് 1072 കോടി രൂപയില്‍ നിന്നും 1534.62 കോടി രൂപയായി ഉയര്‍ന്നു. ഇബിറ്റ 4.5 ശതമാനം ഉയര്‍ന്ന് 266 കോടി രൂപയായിട്ടുണ്ട്.

അതേസമയം പ്രവര്‍ത്ത മാര്‍ജിന്‍ 15.8 ശതമാനം താഴ്ന്ന് 20.2 ശതമാനമായി.

X
Top