ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സഹകരണ സൊസൈറ്റി ബില്ലിലെ ഭേദഗതികൾക്ക് അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനാന്തര സഹകരണ സൊസൈറ്റി ബില്ലിലെ ഭേദഗതികളെല്ലാം അംഗീകരിച്ച്, ബിൽ പഠിച്ച പാർലമെന്ററി കാര്യസമിതിയുടെ റിപ്പോർട്ട്.

ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിസർവ് ബാങ്ക് അടക്കം ഉന്നയിച്ച സംശയങ്ങൾക്ക് സഹകരണ മന്ത്രാലയം നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാണെന്ന് ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

സഹകരണ ബില്ലിലെ ചില വ്യവസ്ഥകൾ ബാങ്കിങ് നിയന്ത്രണ നിയമത്തിന് എതിരാകുമെന്ന റിസർവ് ബാങ്കിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകൾ ബാങ്കിങ് നടപടികളിലേർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്കു ബാധകമായിരിക്കുമെന്നും മന്ത്രാലയം വിശദീകരണം നൽകി.

സാമ്പത്തിക വർഷത്തിന് സഹകരണ വർഷം എന്ന് ബില്ലിൽ പറയുന്നത് ആവശ്യമില്ലെന്നും സമിതി നിരീക്ഷിച്ചു.

X
Top