അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ആപ്പിൾ ഈ വർഷം പുറത്തിറക്കുന്നത് 15 പുതിയ പ്രൊഡക്ടുകൾ

പ്പിളിന്റെ പുതിയ 15 പ്രോഡക്ടുകൾ ഈ വർഷം പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഒഎസ് 19 അടക്കമുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പമാണ് പുതിയ പ്രൊഡക്ടുകൾ ആപ്പിൾ വിപണിയിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ഇതിനോടകം അഞ്ച് പുതിയ പ്രൊഡക്ടുകൾ ആപ്പിൾ വിപണിയിൽ എത്തിച്ചിരുന്നു. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, എന്നിവയാണ് ഫോണുകളിൽ പ്രധാനമായി വിപണിയിൽ എത്തുക.

ഇതിന് പുറമെ എം5 മാക് ബുക്കും എം5 ഐപാഡും കമ്പനി പുറത്തിറക്കും. എം5 മാക്ബുക്ക് പ്രോ, എം5ഐപാഡ് പ്രോ എന്നിവയാണ് പുറത്തിറക്കുന്ന വേരിയന്റ്. പുതിയ H3 പ്രോസസർ ഉള്ള എയർപോഡ്‌സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11 ആപ്പിൾ വാച്ച് SE 3 എന്നിവയും ഈ വർഷം പുറത്തിറക്കും.

ഹോംഒഎസ് പ്രവർത്തിപ്പിക്കുന്ന സ്മാർട്ട് ഹോം കമാൻഡ് സെന്റർ ആയ ഹോംപാഡ്, ആപ്പിൾ ടിവി 4K, ഹോംപോഡ് മിനി 2 എന്നിവയും ആപ്പിൾ ഈ വർഷം പുറത്തിറക്കും.

ഇവകൂടാതെ എയർടാഗ് 2, സ്റ്റുഡിയോ ഡിസ്‌പ്ലേ 2 എന്നിവയും ആപ്പിൾ ഈ വർഷം ഇറക്കിയേക്കും, വിഷൻ പ്രോ, പ്രോ ഡിസ്‌പ്ലേ XDR എന്നിവയും ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

X
Top