Alt Image
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆ വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆

ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

ആപ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും പുറത്തായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക. രണ്ട് 6.1 ഇഞ്ച് ഫോണുകൾ ഒരുമിച്ച് മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോൾഡബിൾ ഐഫോൺ എന്നാണ് റിപ്പോർട്ട്.

നിലവിൽ ഐപാഡുകൾക്ക് 11 ഇഞ്ച് മുതൽ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോൾഡബിൾ ഐഫോൺ മടക്കിയാൽ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാൽ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഐഫോൺ മാറും. അലുമിനിയം മെറ്റൽ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഫോൾഡബിൾ ഐഫോണിൽ പുറകിലായി ഒരു പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും. 5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകളും ഫോണിനുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

X
Top