ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

അപ്‌ട്രോണിക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു

ഹൈദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ പ്രീമിയം പങ്കാളിയായ അപ്‌ട്രോണിക്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ 56 സ്‌റ്റോറുകളില്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു.

അപ്‌ട്രോണിക്‌സ് സ്ഥാപകരായ മേഘന സിങ്, സുത്തീര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരിസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയും അവതരിപ്പിച്ചു.

ഐഫോണ്‍ 12-ന്റെ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ അവസ്ഥയ്ക്കനുസരിച്ച് 20,000 മുതല്‍ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കൂടാതെ അപ്‌ട്രോണിക്‌സിന്റെ ഉപഭോക്താക്കള്‍ക്ക് 5000 രൂപയുടെ അധിക കിഴിവും ലഭിക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഇ.എം.ഐ സൗകര്യത്തിന് പുറമെ 5000 രൂപ വരെ തല്‍ക്ഷണ മുന്‍കൂര്‍ ക്യാഷ് ബാക്കും ലഭിക്കും. മുഴുവന്‍ ഓഫറുകളും കൂടി ചേരുമ്പോള്‍ 43 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക.

അപ്‌ട്രോണിക്‌സ് സമീപ ഭാവിയില്‍ തങ്ങളുടെ സാന്നിധ്യം രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സുത്തീര്‍ സിങ് പറഞ്ഞു.

X
Top