ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

രാജ്യത്ത് പെട്രോൾവില ഏറ്റവുംകൂടുതൽ ആന്ധ്രയിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ഏറ്റവുംകൂടിയവില ആന്ധ്രാപ്രദേശിൽ. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില. കേരളം -107.54, തെലങ്കാന -107.39 എന്നിവയാണ് തൊട്ടുപിന്നിൽ.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും പുറകെയുണ്ട്. മധ്യപ്രദേശിലെ ഭോപാലിൽ 106.45, ബിഹാറിലെ പട്നയിൽ 105.16 എന്നിങ്ങനെയാണ് വില. അന്തമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും കുറവ്; ലിറ്ററിന് 82 രൂപ. ഡൽഹിയിൽ 94.76 രൂപയാണ്.
ഡീസലിന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ലിറ്ററിന് 97.6 രൂപയുണ്ട്. തിരുവനന്തപുരത്ത് 96.41 രൂപയും. ഹൈദരാബാദിൽ 95.63, റായ്പുരിൽ 93.31 രൂപ എന്നിങ്ങനെയാണ് വില. ബി.ജെ.പി. സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിൽ 92-93 നിരക്കാണ്. ഏറ്റവുംകുറവ് അന്തമാൻ നിക്കോബാർ ദ്വീപിലാണ് 78 രൂപ.
കഴിഞ്ഞയാഴ്ച രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ടുരൂപവീതം കുറച്ചിരുന്നു. എന്നാൽ, സംസ്ഥാനനികുതികൾ കാരണം പലസംസ്ഥാനങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽത്തന്നെയാണ് നിരക്ക്.

X
Top