ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

1300 കോടി ഡോളര്‍ കയറ്റുമതി ലക്ഷ്യവുമായി ആമസോണ്‍

കൊച്ചി: നടപ്പുവർഷം ഇന്ത്യയിലെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ 1300 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റിഅയക്കാൻ ആഗോള റീട്ടെയില്‍ ഭീമനായ ആമസോണ്‍ ലക്ഷ്യമിടുന്നു.

ഒൻപത് വർഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാരാണ് പദ്ധതിയുടെ ഭാഗമായത്.

ഇവരില്‍ നിന്ന് 40 കോടിയിലധികം ഇന്ത്യൻ ഉത്പ്പന്നങ്ങള്‍ ലോക വിപണിയിലെത്തി. കഴിഞ്ഞ വർഷം 20 ശതമാനം വളർച്ച കയറ്റുമതിയിലുണ്ടായി.

യു.എസ്, യു.കെ, യു.എ.ഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജർമ്മനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ 18ല്‍ അധികം രാജ്യങ്ങളിലാണ് ആമസോണ്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

X
Top