ആമസോണ്‍ പ്രൈം വീഡിയോ ആദ്യമായി സ്‌പോര്‍ട്‌സിനു മാത്രമായി ഒരു ചാനല്‍ ആരംഭിച്ചു. ഫാന്‍കോഡുമായി സഹകരിച്ചാണ് സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയത്. ഡ്രീം സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ളതാണു ഫാന്‍കോഡ്.
ക്രിക്കറ്റും ഫുട്‌ബോളും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 15-ലധികം കായിക ഇനങ്ങളുടെ തത്സമയ സ്ട്രീമിംഗ് ഇനി മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണുവാന്‍ സൗകര്യം ലഭിക്കും.
ന്യൂസിലന്‍ഡ്-ഇന്ത്യ മത്സരം ഉള്‍പ്പെടെയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ആമസോണ്‍ പ്രൈം സ്ട്രീം ചെയ്തിരുന്നു.
കായികരംഗത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ആമസോണ്‍ നടത്തുകയാണ്. ദശലക്ഷക്കണക്കിന് കായിക പ്രേമികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ.
സ്ട്രീമിംഗ് മുതല്‍ ചരക്കുകള്‍ വരെ വില്‍ക്കുന്ന ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിന് ഇപ്പോള്‍ ഫാന്‍കോഡുമായുള്ള പുതിയ പങ്കാളിത്തം ലാഭകരമായ വിപണിയിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്നാണു കരുതുന്നത്.
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ തത്സമയം കണ്ടത് 5.3 കോടി പേരാണ്. ഇത് വലിയൊരു വിപണിയാണ് തുറന്നുകൊടുക്കുന്നത്.
സമാനമായ മത്സരങ്ങള്‍ ഭാവിയില്‍ വരുമ്പോള്‍ അതില്‍ നിന്നും ലാഭം കൊയ്യാനാകുമെന്ന പ്രതീക്ഷയാണ് ആമസോണിനുള്ളത്.