ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ലിഥിയം അയേണ്‍ ബാറ്ററി ജിഗാഫാക്ടറി: തെലങ്കാനയുമായി എംഒയു ഒപ്പുവച്ച് അമാരാ രാജ ബാറ്ററീസ്

ന്യൂഡല്‍ഹി: ലിഥിയം അയേണഅയേണ്‍ ബാറ്ററി നിര്‍മ്മിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സൗകര്യങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് അമാരാ രാജ ബാറ്ററീസ്. ഇതിനായി തെലങ്കാന സംസ്ഥാനവുമായി കമ്പനി കരാറില്‍ ഒപ്പുവച്ചു. 9500 കോടി രൂപ നിക്ഷേപിക്കാനാണ് ഉദ്ദേശം.

10 വര്‍ഷമെടുത്ത് ക്രമേണയായിരിക്കും നിക്ഷേപമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. സെപ്തംബര്‍ പാദത്തില്‍ അറ്റാദായം 39 ശതമാനം ഉയര്‍ത്തി 201.22 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. വരുമാനം 19.3 ശതമാനം വര്‍ധിച്ച് 2700.5 കോടി രൂപയായി 2.90 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹന, വ്യാവസായിക വളര്‍ച്ചയ്ക്ക് ആനുപാതികമായി വ്യാപാര അളവ് 10 ശതമാനം വര്‍ധിച്ചുവെന്ന് കമ്പനി പറയുന്നു. ലെഡ് വിലയിലെ കുറവ് മാര്‍ജിന്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചു. വരുന്ന പാദത്തിലും അളവ് വര്‍ധിക്കും. 590 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് നല്‍കുന്നത്.

ഇബിറ്റ മാര്‍ജിന്‍ 11.89 ശതമാനത്തില്‍ നിന്നും 13.28 ശതമാനമാക്കി മെച്ചപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ലിഥിയം ഇയോണ്‍ സെല്‍ നിര്‍മ്മാണത്തിനായി അനുബന്ധ സ്ഥാപനവും രൂപീകരിച്ചിട്ടുണ്ട്.

X
Top