റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ലോകത്തിലെ ആദ്യ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’ അവതരിപ്പിച്ച് എയര്‍ടെല്‍

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’ എയര്‍ടെല്‍ അവതരിപ്പിച്ചു.

സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്‍-ദി-ടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്.

ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും.

‘ഞങ്ങളുടെ ഈ എഐ അധിഷ്ഠിത സംവിധാനം ഇന്റര്‍നെറ്റ് ട്രാഫിക് സ്‌കാന്‍ ചെയ്യുകയും ആഗോള റെപ്പോസിറ്ററികളും കൂടാതെ ഞങ്ങളുടെ പക്കലുള്ള ഭീഷണികളുടെ ഡാറ്റാബേസും പരിശോധിക്കുകയും ചെയ്ത് ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം കണ്ടെത്തുകയും തടയുകയും ചെയ്യും,’ ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

X
Top