Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ ടെൻഡർ ക്ഷണിച്ചു

സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ, തങ്ങളുടെ 3 വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ടെൻഡർ ക്ഷണിച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള തല പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിലവിൽ എയർ ഇന്ത്യയുടെ ഉടമകൾ.

മൂന്ന് B777 – 200LR വിമാനങ്ങൾ വിൽക്കുവാൻ ആണ് എയർ ഇന്ത്യയുടെ തീരുമാനം. 2009ൽ നിർമ്മിച്ചവയാണ് ഇവ. എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയർ ബസുമായും ബോയിങ് കമ്പനിയും ആയും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.

വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളാണ് വിൽക്കുന്നത്. ഇവയോടൊപ്പം 128 വിമാനങ്ങളാണ് എയർഇന്ത്യക്ക് ഉള്ളത്.

എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ആയി കാംപ്ബെൽ വിൽസൺ ഉടൻതന്നെ സ്ഥാനമേൽക്കും. സിങ്കപ്പൂർ എയർലൈനിൽ ദീർഘകാലം പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചു.

ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ എയർ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ സൺസാണ് മെയ് 12 ന് കാംപ്ബെൽ വിൽസണിനെ എയർ ഇന്ത്യ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയിച്ചത്.

X
Top