ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്: ഒമാനില്നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയര്ഇന്ത്യ എക്സ്പ്രസ് വിവിധ സര്വീസുകള് റദ്ദാക്കി. ഒമാനില്നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

ഈമാസം 28 മുതല് ജൂണ് ഒന്നുവരെയുള്ള വിവിധ സര്വ്വീസുകള് നേരത്തെ റദ്ദാക്കിയിരുന്നു. എയര്ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.

റദ്ദാക്കിയ വിമാനസര്വീസുകൾ
ജൂണ് രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്കറ്റ് വിമാനം ജൂണ് മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്കറ്റ്- കോഴിക്കോട് സര്വ്വീസുകള് ജൂണ് ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്- മസ്കറ്റ്- കണ്ണൂര് സര്വ്വീസുകള് ജൂണ് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്കറ്റ് സര്വ്വീസ്

X
Top