ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എയർ ഇന്ത്യ 40 വിമാനങ്ങൾ നവീകരിക്കുന്നു

മുംബൈ: 3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ. 27 ബോയിങ് 787–800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക.

ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ൽ സർവീസിന് എത്തിയേക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാകും അകത്തളങ്ങൾ നവീകരിക്കുക.

ഇതിനായി ലണ്ടൻ ആസ്ഥാനമായ ജെപിഎ ഡിസൈൻ ആൻഡ് ട്രെൻഡ്‌ വർക്സ് എന്ന കമ്പനിയാണ് സഹകരിക്കുന്നത്.

X
Top